Trending

കെഎസ്ആർടിസിയിൽ വമ്പൻ പരിഷ്കാരം നടപ്പാക്കി മന്ത്രി ഗണേശ് കുമാർ, സംസ്ഥാനത്ത് ആദ്യം



തിരുവനന്തപുരം: യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം എത്തിക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. ചിക്കിങുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി നാളെമുതൽ നിലവിൽവരും എന്നാണ് റിപ്പോർട്ട്. ക്യൂആർ കോഡ് സ്കാൻചെയ്താണ് യാത്രക്കാർ ഭക്ഷണത്തിന് ഓർഡർ നൽകേണ്ടത്. ആദ്യഘട്ടമായി അഞ്ചുബസുകളിൽ ( വോൾവോ, എയർ കണ്ടീഷൻ) പദ്ധതി നടപ്പാക്കും. തുടർന്നാവും മറ്റുബസുകളിൽ പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഗണേശ് കുമാർ നേരത്തേ സൂചന നൽകിയിരുന്നു.


യാത്രക്കാ‌ർക്ക് ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നേരത്തേ നടപ്പാക്കിയിരുന്നു. കടകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ബസിനുള്ളിൽ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ഇൻസെന്റീവായി ലഭിക്കുന്നത്.

പുതിയ പദ്ധതികൾ നടപ്പാക്കുകയും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തതോടെ കെഎസ്ആർടിസിയുടെ വരുമാനം കാര്യമായി കൂടിയിട്ടുണ്ട്. അടുത്തിടെ പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തിയിരുന്നു. പുതിയ ബസുകൾ എത്തിയതും ശബരിമല സീസണും വരുമാന വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. പുതുതായി കൂടുതൽ ബസുകൾ എത്തുന്നതോടെ വരുമാനം ഇനിയും കൂടാൻ ഇടയുണ്ട്. നിലവിൽ സർക്കാർ സഹായം നൽകുന്നുണ്ട്.


ഈ വർഷം 1,201.56 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആർടിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post