Trending

കളം നിറഞ്ഞ് താരങ്ങൾ: രണ്ടാം റൗണ്ട് അഘോഷമാക്കി കാണികൾ




ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ  
ബ്ലാക്ക്സൺസ് തിരുവോടിനെ ഒരു ഗോളിന് തോൽപ്പിച്ച് MYC കക്കയം സെമിഫൈനലിൽ പ്രവേശിച്ചു.

താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് 
ഇഞ്ചനാനിയിൽ, കല്ലാനോട്‌ സഹകരണ ബാങ്ക് സെക്രട്ടറി ട്വിങ്കിൽ ചാണ്ടി, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ സുനു എട്ടിയിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 

മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കക്കയത്തിന്റെ സിനാൻ ഷാജിന് കക്കയം പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ
സമ്മാനം നൽകി. നാളെ നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ FC ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട്, MES കോളേജ് മമ്പാടുമായി മത്സരിക്കും.

ടൂർണമെന്റ് കമ്മിറ്റി നടത്തുന്ന റീൽസ് മത്സരത്തിലേക്ക് ദിവസവും രാത്രി 9വരെ റീൽസ് അയക്കാവുന്നതാണ്. നമ്പർ: 8547689908. തിരഞ്ഞെടുക്കപ്പെടുന്ന റീൽസിന് ദിവസവും 501 രൂപ സമ്മാനം.

Post a Comment

Previous Post Next Post