പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി ബാലുശ്ശേരി മണ്ണാംപൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ തരിപ്പാകുനി മലയിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചുവച്ച 100 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസ്സെടുത്തു.പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജയരാജ്.പി.പി, പ്രിവന്റിവ് ഓഫീസർ നൈജീഷ്.ടി, ബേബി.പി.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ്.സി എന്നിവരും ഉണ്ടായിരുന്നു.
