Trending

കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ തുറന്നു



കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ട് കനാല്‍ ഇന്നലെ തുറന്നു. എല്ലാ വർഷവും നടത്തുന്ന നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാണ് ഇക്കുറിയും മെയിൻ കനാലിലേക്ക് നീരൊഴുക്കിയത്.ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് ഡാമിലെ കനാല്‍ ഷട്ടർ ലിവർ തിരിച്ച്‌ ഉയർത്തി നീരൊഴുക്കല്‍ ഉദ്ഘാടനം ചെയ്തു.


എക്സി. എൻജിനീയർ കെ.വി. കമല്‍ റോയ്, അസി. എക്സി. എൻജിനീയർമാരായ എൻ.കെ. രാജീവൻ, അസി. എൻജിനീയർമാരായ വി.വി. സുബിഷ, കെ.ടി.കെ. അഞ്ജന, കെ.ടി. സുബിൻ, ടി.ഇ. ഷൈജു, യു.കെ. നിജീഷ്, ടി.കെ. സുനില്‍കുമാർ, നീതു ബാലകൃഷ്ണൻ എന്നിവരും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.



കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയില്‍ പ്രൊജക്‌ട് അഡ്വസറി കമ്മിറ്റിയാണ് കനാല്‍ ഇത്തവണ നേരത്തെ തുറക്കാൻ തീരുമാനിച്ചത്. മുൻ വർഷം ഫെബ്രുവരി 19 നാണ് കനാല്‍ തുറന്നത്. ഇത്തവണ ജലം നേരത്തെ ലഭ്യമാക്കണമെന്ന കർഷകരുടെ ആവശ്യത്തെ തുടർന്നാണ് ഇതിനുള്ള നടപടി ജലസേചന വകുപ്പ് സ്വീകരിച്ചത്. കോഴിക്കോട് കൊയിലാണ്ടി, വടകര താലൂക്ക് പ്രദേശങ്ങളിലായി 603 കിലോമീറ്റർ ദൈർഘ്യമുള്ള കനാലുകളിലൂടെയാണ് ഈ ജലം എത്തുന്നത്.

Post a Comment

Previous Post Next Post