Trending

ഫാ. വട്ടുകുളം ഫുട്ബോൾ ഫൈനൽ നാളെ: യു. ഷറഫലി മുഖ്യാതിഥി


കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് വിജയകരമായ ലാസ്റ്റ് വിസിലിലേക്ക്. നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം, MYC കക്കയത്തെ നേരിടും. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി ചീഫ് ഗസ്റ്റായി പങ്കെടുക്കും.

കല്ലാനോട്‌ സെന്റ് മേരീസ് സ്കൂൾ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ അതിഥികളെ പള്ളിമുറ്റത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് ആനയിക്കും. മുൻകാല ഫുട്ബോൾ താരങ്ങൾ, കായിക പ്രതിഭകൾ, ടൂർണമെന്റിന് നേതൃത്വം നൽകിയവർ മുതലായ 40 പേർ മുത്തുകുടകളുമായി ഘോഷയാത്രയിൽ അണിനിരക്കും.

വിജയികൾക്ക് ഫാ. വട്ടുകുളം സ്മാരക എവറോളിങ്ങ് ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനിക്കും. കടുകൻമാക്കൽ 
ആഗസ്തി അബ്രാഹം സ്മാരക എവറോളിങ്ങ് ട്രോഫിയും അമ്പതിനായിരം രൂപയുമാണ് റണ്ണേഴ്സ് അപ്പിനെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങൾക്ക് സ്പെഷ്യൽ സമ്മാനങ്ങളുമുണ്ട്.

Post a Comment

Previous Post Next Post