Trending

സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു


 കൂരാച്ചുണ്ട് സെന്റ്.തോമസ് ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല  ക്യാമ്പിന് തുടക്കം കുറിച്ചു. കൂരാച്ചുണ്ട് പോലീസ്  സ്‌റ്റേഷനിലെ എസ് ഐ ടി രാധാകൃഷ്ണൻ  ഫ്ലാഗ് ഹോസ്റ്റിംങ് നടത്തി.  ജൻഡർ ഇക്വാലറ്റി, സൗഹൃദപരമായ ഫ്രണ്ട്ഷിപ്പ് തുടങ്ങിയ കുട്ടികൾ അഭിമുഖികരിക്കുന്ന നിരവധി  വിഷയങ്ങളിൽ JCI യിലെ പ്രമുഖരായവർ ക്ലാസ്സുകൾ നയിക്കും.എ എസ് ഐ മാരായ വി സി രതീഷ് , എ സി ഷെറീന . പി ടി എ പ്രസിഡന്റ് ജലീൽ കുന്നും പുറത്ത്  എന്നിവർ ആശംസകൾനേർന്നു..സി പി ഒ അജയ് കെ തോമസ്,എ സി പി ഒ  റെൻസി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്ക് ഭക്ഷണം സ്കൂളിൽ നിന്നും പാകം ചെയ്ത് നൽകി.

Post a Comment

Previous Post Next Post