മുൻകാലത്ത് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച പടക്കുതിരകൾ ഒരിക്കൽക്കൂടി ബൂട്ടുകെട്ടി അങ്കത്തിനൊരുങ്ങുന്നു. ജനുവരി 21 മുതൽ ഫെബ്രുവരി 1 വരെ കേരളത്തിലെ ആദ്യത്തെ റൂറൽ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ റൂബി ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വെറ്ററൻസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും.
4 മണിക്ക് നടക്കുന്ന
ഉദ്ഘാടന മത്സരത്തിൽ MYC കക്കയം, MRS തലയാടുമായി ഏറ്റുമുട്ടും. എട്ടാം വാർഡ് മെമ്പർ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ കളിക്കാരെ പരിചയപ്പെടും. വിജയികൾക്ക് വട്ടുകുളത്തച്ചന്റെ പേരിലുള്ള ട്രോഫി സമ്മാനമായി ലഭിക്കും. വെറ്ററൻസ് മത്സരത്തിനുശേഷം ഫാ. വട്ടുകുളം ടൂർണമെന്റിന്റെ രണ്ടാം പ്രീ ക്വാർട്ടർ മത്സരം നടക്കും. 2 മത്സരങ്ങളുടെയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
*പടക്കുതിരകൾ ഇന്നിറങ്ങുന്നു:* *വെറ്ററൻസ് ഫുട്ബോൾ* *ആവേശത്തിൽ കല്ലാനോട്*
മുൻകാലത്ത് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച പടക്കുതിരകൾ ഒരിക്കൽക്കൂടി ബൂട്ടുകെട്ടി അങ്കത്തിനൊരുങ്ങുന്നു. ജനുവരി 21 മുതൽ ഫെബ്രുവരി 1 വരെ കേരളത്തിലെ ആദ്യത്തെ റൂറൽ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ റൂബി ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വെറ്ററൻസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും.
4 മണിക്ക് നടക്കുന്ന
ഉദ്ഘാടന മത്സരത്തിൽ MYC കക്കയം, MRS തലയാടുമായി ഏറ്റുമുട്ടും. എട്ടാം വാർഡ് മെമ്പർ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ കളിക്കാരെ പരിചയപ്പെടും. വിജയികൾക്ക് വട്ടുകുളത്തച്ചന്റെ പേരിലുള്ള ട്രോഫി സമ്മാനമായി ലഭിക്കും. വെറ്ററൻസ് മത്സരത്തിനുശേഷം ഫാ. വട്ടുകുളം ടൂർണമെന്റിന്റെ രണ്ടാം പ്രീ ക്വാർട്ടർ മത്സരം നടക്കും. 2 മത്സരങ്ങളുടെയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
https://www.youtube.com/live/tp6JYEj2iQg?si=eyJZQg_qpy-VoJNm