മലബാറിലെ ഏറ്റവും പഴക്കമുള്ള ഇലവൻസ് ഫുട്ബോൾ ടൂർണമെന്റായ ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിന് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. ഫുട്ബോൾ ഇതിഹാസം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി കിക്കെടുത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ,
സെക്രട്ടറി അനു കടുകൻമാക്കൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അനു കടുകൻമാക്കൽ എന്നിവർ സംസാരിച്ചു.
ജോ പോൾ
അഞ്ചേരിയെയും
വിശിഷ്ടാതിഥികളെയും കല്ലാനോട് ഹൈസ്കൂളിലെ ബാൻഡ് സെറ്റ് ടീം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, KCYM അംഗങ്ങൾ എന്നിവരുടെ അകമ്പടിയോടെ ഗ്രൗണ്ടിലേക്ക് ആനയിച്ചു. കക്കയം സ്വദേശി
സാൻജോ സണ്ണി വരച്ച ഡിജിറ്റൽ പെയിന്റിംഗ് ജോ പോളിന് സമ്മാനിച്ചു.
മിറാഷ് വാഴക്കാടും MRS തലയാടും തമ്മിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് വാഴക്കാട് ജയിച്ചു. അദ്യപകുതിയുടെ പത്താം മിനിറ്റിൽ ജഴ്സി നമ്പർ 9 അശ്വന്താണ് വാഴക്കാടിനായി ഗോൾ നേടിയത്. അദ്ദേഹം മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഫാ. മനു കുരൂർ സമ്മാനം വിതരണം ചെയ്തു.
നാളെ നടക്കുന്ന രണ്ടാം പ്രീ ക്വാർട്ടർ മത്സരത്തിൽ യംഗ്സെറ്റിലേഴ്‌സ് കല്ലാനോട് FC അരീക്കോടുമായി മാറ്റുരക്കും. ടൂർണമെന്റ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന വെറ്ററൻസ് ടൂർണമെന്റ് നാളെ വൈകിട്ട് 4 മണിക്ക് ആരംഭിക്കും. ആദ്യ മത്സരത്തിൽ MSR തലയാട്, MYC കക്കയവുമായി മത്സരിക്കും.


