* കൂരാച്ചുണ്ട്* : കൂടരഞ്ഞി - തിരുവമ്പാടി റോഡിൽ കാനറാ ബാങ്കിന് മുൻവശം നിയന്ത്രണം വിട്ടു കാർ വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം. ഇന്നലെ വൈകുന്നേരം നാലരയോടു കൂടിയായിരുന്നു അപകടം.
കൂടരഞ്ഞിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്നു കാർ നിയന്ത്രണം വിട്ടതിനെ തുടർന്നായിരുന്നു അപകടം സംഭവിച്ചത്.
കൂരാച്ചുണ്ട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
