Trending

തലയാട്–മലപുറം മലയോര ഹൈവേ: രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി ഇന്ന് ആരംഭിക്കും.

 *തലയാട്–മലപുറം മലയോര ഹൈവേ: രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി ഇന്ന് ആരംഭിക്കും.*

തലയാട്–മലപുറം മലയോര ഹൈവേയുടെ രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി ഇന്ന് (20/12/2025 ശനിയാഴ്ച) പടിക്കൽ വയൽ മുതൽ കട്ടിപ്പാറ ഭാഗത്തേക്ക് ആരംഭിക്കും. പ്രവൃത്തി ആരംഭിക്കുന്നതോടെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ടാറിങ് പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഈ വഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, വാഹനയാത്രക്കാർ മറ്റ് ബദൽ റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post