കേരള യാത്ര പ്രഭാത സഞ്ചാരം
കൂരാച്ചുണ്ട്: കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ നടക്കുന്ന ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത സഞ്ചാരം സംഘടിപ്പിച്ചു. യൂസുഫ് മുസ്‌ലിയാർ, ഷംസുദ്ദീൻ സഅദി ചേർന്ന് പതാക ഉയർത്തി. അത്തിയോടി സാന്ത്വന കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച സഞ്ചാരം കൂരാച്ചുണ്ട് അങ്ങാടിയിൽ സമാപിച്ചു. ഷംസുദ്ദീൻ സഅദി, യൂസുഫ് മുസ്‌ലിയാർ, മൊയ്തു ഹാജി താഴത്തില്ലത്ത്, കുഞ്ഞബ്‌ദുല്ല ചാത്തോത്ത്, ഇബ്‌റാഹീം ഹാജി തയ്യുള്ളതിൽ, മജീദ് ഹാജി പുള്ളുപറമ്പിൽ, ഇബ്‌റാഹീം മാളിക്കണ്ടി,അജ്നാസ് സഅദി, സിറാജ് താഴത്തില്ലത്ത് തുടങ്ങിയവർ സഞ്ചാരത്തിന് നേതൃത്വം നൽകി.