Trending

ടൂര്‍ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് MVD മുന്നറിയിപ്പ്


                                                                     


സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്.ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകള്‍ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം.

എംവിഡി ബസുകള്‍ പരിശോധിച്ച്‌ വിദ്യാർത്ഥികള്‍ക്കും ഡ്രൈവർക്കും നിർദേശങ്ങള്‍ നല്‍കും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.

കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്.

പഠനയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകള്‍ക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരുന്നു.യാത്രയ്ക്ക് മുൻ‌കൂർ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മേടിയ്ക്കണം. യാത്രകള്‍ സ്കൂള്‍ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണമെന്നും നിർദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post