Trending

തെരുവുനായ കടിച്ച് മുറിവേറ്റ മൂർഖൻപാമ്പിന് പുതുജീവൻ; മരുന്നുവെച്ച് തുന്നിക്കെട്ടി, നിരീക്ഷണത്തിൽ

ചീമേനി: നായ കടിച്ച് അവശനിലയിലായ മൂർഖൻപാമ്പിന് പുതുജീവൻ നൽകി ചീമേനി വെറ്ററിനറി ഡിസ്‌പെൻസറിയിലെ ഡോക്ടർ ധനുശ്രീ പൈതലയൻ. മൂർഖന്റെ ശരീരത്തിൽ തെരുവുനായ കടിച്ച് ആഴത്തിൽ മുറിവേറ്റിരുന്നു. മുറിവ് തുന്നിക്കെട്ടി ഡോക്ടർ പാമ്പിനെ രക്ഷിച്ചു.


ചീമേനി നിടുംബയിൽ കാട്ടിൽ പട്ടി കടിച്ചു അവശനിലയിൽ കണ്ട പാമ്പിനെ കൊടക്കാട് വലിയപൊയിൽ സ്വദേശിയായ അനൂപും കൂട്ടുകാരനും ചേർന്നാണ് ആസ്പത്രിയിൽ എത്തിച്ചത്. തുടർന്ന് പാമ്പിന്റെ ശരീരത്തിലെ മുറിവുകൾ മരുന്നുകൾവെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഡോക്ടറെ സഹായിക്കുവാൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.പി. സാബുവും ജീവനക്കാരി യു. വിമലയുമുണ്ടായിരുന്നു

ഭീമനടി സെക്ഷൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സർപ്പ വൊളൻന്റിയർ സി. അനൂപ് ആസ്പത്രിയിൽ എത്തിയിരുന്നു. മൂർഖൻപാമ്പ് ഇപ്പോൾ നിരീക്ഷണത്തിലാണ്.

മുറിവ് പൂർണമായും ഉണങ്ങിയതിനുശേഷം വനത്തിൽ വിടാനുള്ള തയ്യാറെടുപ്പിലാണ്. കരിവെള്ളൂർ പെരളം കൂവച്ചേരി സ്വദേശിയാണ് ഡോക്ടർ ധനുശ്രീ

Post a Comment

Previous Post Next Post