കുരാച്ചുണ്ട് കക്കയം ജലവൈ ദ്യുത പദ്ധതിയുടെ ജനറേഷൻ ഡിവിഷൻ മെയിൻ പവർഹൗസി ന്റെ സ്‌റ്റോറിൽ നിന്നു കോപ്പർ സ്ക്രാപ്പ് നഷ്‌ടപ്പെട്ട സംഭവ ത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 40 കി ലോഗ്രാം കോപ്പർ കാണാനില്ലെ ന്ന് കെഎസ്‌ഇബി ഇലക്ട്രിക്കൽ ആൻഡ് മെയിന്റൻസ് അസിസ്റ്റ ന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
പൊലീസിൽ നൽകിയ പരാതി യിൽ പറയുന്നു.
ചെമ്പ് കാണാനില്ലെന്ന് കഴി ഞ്ഞ ദിവസങ്ങളിൽ മനോരമ വാർത്ത നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷ ണത്തെ തുടർന്നാണ് കേസെടു ത്തത്. സംഭവത്തിൽ കുറ്റവാളിക ളെ കണ്ടെത്തണമെന്ന് സിഐടി യു യൂണിയനും പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടർ: ജോബി മാത്യു. മനോരമ