അമ്മാവനെ വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങിയ 16കാരിയായ മരുമകളെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ 28കാരന്‍ അര്‍ജുന്‍ സോണിയെ അറസ്റ്റ് ചെയ്ത് നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ മാന്‍ഖര്‍ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട കോമള്‍ സൊനാര്‍.
വസൈയില്‍ സുരക്ഷാഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ് അമ്മയുടെ സഹോദരനും പ്രതിയുമായ അര്‍ജുന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോമള്‍ അമ്മാവനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങിയത്. വസൈയിലെ വീട്ടില്‍ ഇരുവരും ഒന്നിച്ചു താമസമാരംഭിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം അര്‍ജുനെ അറിയിക്കാതെ കോമള്‍ വീട്ടില്‍ നിന്നുമിറങ്ങിപ്പോന്നു. തിരിച്ച് വസൈയിലെ വീട്ടില്‍ത്തന്നെ തിരിച്ചെത്തി. അര്‍ജുന്റെ സഹോദരിയായ കോമളിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞപ്പോഴാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. അമ്മയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 137(2) വകുപ്പ് പ്രകാരം കേസും റജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച അര്‍ജുനും കോമളും ഭയന്ദറില്‍ നിന്നും നള സോപാരയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നയ്ഗണിലെത്തിയപ്പോള്‍ പ്രതി കോമളിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള പെണ്‍കുട്ടിയുടെ മനംമാറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags:
latest