2025ൽ ഏറ്റവും കൂടുതൽ ആളുകൾ പൊതുവായി ഉപയോഗിക്കുന്ന പാസ് വേഡുകളുടെ പട്ടിക പുറത്തിറക്കി സൈബർ ഗവേഷകർ. 'qwerty', 123456, admin, password, india@123 തുടങ്ങിയവയാണ് പട്ടികയിലുള്ളത്.
പാസ് വേഡുകൾ അപഹരിക്കപ്പെട്ട 2 ബില്യൺ അക്കൗണ്ടുകൾ പരിശോധിച്ചാണ് ഗവേഷകർ കണ്ടെത്തലിൽ എത്തിയത്. admin, Aa123456, 1234567890, password എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ളത്. '123456' എന്ന പാസ് വേഡ് 76 ലക്ഷം പേരാണ് ഉപയോഗിക്കുന്നത്. 'admin' പാസ് വേഡ് ഉപയോഗിക്കുന്നത് 19 ലക്ഷം പേരാണ്. 'India @123' പാസ് വേഡ് ഉപയോഗിക്കുന്നത് 53 ലക്ഷം പേരും.
സങ്കീർണമായ പാസ് വേഡ് നിർമിക്കാനുള്ള ആളുകളുടെ മടിയാണ് ഇത്തരം ആർക്കും ഊഹിക്കാൻ കഴിയുന്ന പാസ് വേഡുകൾക്ക് കാരണമെന്ന് ഗവേഷകർ പറയുന്നു.
എങ്ങനെ സുരക്ഷിതമായ പാസ് വേഡുകൾ നിർമിക്കാം
മൈക്രോസോഫ്റ്റ് അനുസരിച്ച് പാസ് വേഡിന് 12 അക്ഷരങ്ങൾ ഉണ്ടായിരിക്കണം. അതിൽ അപ്പർ കെയ്‌സ്, ലോവർ കെയ്‌സ് ലെറ്ററുകൾ ചിഹ്നങ്ങൾ എന്നിവ ഉണ്ടായിരിക്കണം. പാസ് വേഡ് നിർമിക്കുമ്പോൾ അതിൽ വ്യക്തിയുടെയോ കുടുംബാംഗങ്ങളുടെയോ ഉൽപ്പന്നങ്ങളുടെയോ പേര് ഉപയോഗിക്കരുതെന്ന് നിർദേശിക്കുന്നു.
അതീവ സുരക്ഷ വേണ്ട സ്ഥാപനങ്ങളുടെ പാസ് വേഡുകൾ പോലും ആർക്കും ഊഹിക്കാൻ കഴിയുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വസ്തുതയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
Tags:
latest