Trending

100 സർവീസുകൾ, കേരളത്തിലേക്ക് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ വരുന്നു; സ്റ്റോപ്പുകളും സമയക്രമവും അറിയാം

കൊല്ലം: 20 സർവീസുകളുമായി കേരളത്തിന് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ശബരിമല സീസണിലെ തീർഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായാണ് ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ എട്ട് സ്റ്റോപ്പുകളുമായാണ് ട്രെയിനുകൾ സർവീസ് നടത്തുക.

ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിലും ഡോ. എംജിആർ ചെന്നൈ - കൊല്ലം റൂട്ടിലുമായി അഞ്ച് വീക്കിലി സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർഥാടന കാലയളവിൽ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇരുവശത്തേക്കുമായി ആദ്യഘട്ടത്തിൽ 100 സർവീസുകളാണ് സ്പെഷ്യൽ ട്രെയിനുകൾ നടത്തുക.

ട്രെയിനുകളുടെ വിശദാംശങ്ങൾ:
ട്രെയിൻ നമ്പർ 06111/06112 ചെന്നൈ എഗ്മോർ - കൊല്ലം - ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ്. നവംബർ 14 മുതൽ 2026 ജനുവരി 16 വരെ വെള്ളിയാഴ്ചകളിൽ രാത്രി 11:55ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 04:30ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 15 മുതൽ 2026 ജനുവരി 17 വരെ ശനിയാഴ്ചകളിൽ രാത്രി 07:35 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെത്തും.


ട്രെയിൻ നമ്പർ 06113/06114 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 16 മുതൽ 2026 ജനുവരി 18 വരെ ഞായറാഴ്ചകളിൽ രാത്രി 11:50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 04:30ന് കൊല്ലത്തെത്തും. നവംബർ 17 മുതൽ 2026 ജനുവരി 19 വരെ തിങ്കളാഴ്ചകളിൽ വൈകിട്ട് 06:30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:30ന് ചെന്നൈയിലെത്തും.

ട്രെയിൻ നമ്പർ 06117/06118 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 22 മുതൽ 2026 ജനുവരി 24 വരെ ശനിയാഴ്ചകളിൽ രാത്രി 11:50ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 04:30ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 23 മുതൽ 2026 ജനുവരി 25 വരെ ഞായറാഴ്ചകളിൽ വൈകീട്ട് 06.30 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 11.30ന് ചെന്നൈയിലെത്തും.

ട്രെയിൻ നമ്പർ 06119/06120 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷ്യൽ നവംബർ 19 മുതൽ 2026 ജനുവരി 21 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 03.10ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 20 മുതൽ 2026 ജനുവരി 22 വരെ വ്യാഴാഴ്ചകളിൽ രാവിലെ 10.40 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും.

ട്രെയിൻ നമ്പർ 06127/06128 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷ്യൽ നവംബർ 20 മുതൽ 2026 ജനുവരി 22 വരെ വ്യാഴാഴ്ചകളിൽ രാത്രി 11:50ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം വൈകീട്ട് 04:30ന് കൊല്ലത്തെത്തിച്ചേരും. മടക്കയാത്ര നവംബർ 21 മുതൽ 2026 ജനുവരി 23 വരെ വെള്ളിയാഴ്ചകളിൽ വൈകീട്ട് 06.30 കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 11.30ന് ചെന്നൈയിലെത്തിച്ചേരും.

കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. എസി ടു ടയർ, എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ ക്ലാസ് കോച്ചുകളുള്ള ട്രെയിനുകളാണ് ശബരിമല സ്പെഷ്യലായി സർവീസ് നടത്തുക

Post a Comment

Previous Post Next Post