Trending

കൂരാച്ചുണ്ടിലെ പൊതു വാതക ശ്‌മശാനം; പഞ്ചായത്ത് അനാസ്ഥയ്ക്കെതിരെ ജനകീയ സമരസമിതി നടത്താനിരുന്ന പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം മാറ്റിവെച്ചു

 കൂരാച്ചുണ്ടിലെ പൊതു വാതക ശ്‌മശാനം; പഞ്ചായത്ത് അനാസ്ഥയ്ക്കെതിരെ ജനകീയ സമരസമിതി നടത്താനിരുന്ന പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം മാറ്റിവെച്ചു


കൂരാച്ചുണ്ട് :  പൊതുസ്മശാനം നിർമ്മിക്കുന്നതിൽ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ സംയുക്ത ജനകീയ സമര സമിതി ഒക്ടോബർ 26ാം തിയ്യതി ഗ്രാമ പഞ്ചായത്തിന് മുന്നിൽ നടത്താനിരുന്ന ഉപരോധ സമരം പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിൽ മാറ്റിവെച്ചു. സമര സമിതി നേതാക്കൾ വിഷയത്തിന്റെ ഗൗരവം ശക്തമായ രീതിയിൽയോഗത്തിൽ ഉന്നയിച്ചു. വിഷയം പരിഹരിക്കാനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പിൻ മേലാണ് സമരം മാറ്റിവെച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫാത്തിമ നിഷാന, വൈസ് പ്രസിഡണ്ട് വിൻസി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, വാർഡ് മെമ്പർ വിൽസൺ പാത്തിച്ചാലിൽ, സമര സമിതി നേതാക്കളായ അശോകൻ കുറുങ്ങോട്ട്, ബാലകൃഷ്ണൻ കുറ്റ്യപ്പുറത്ത്, O.D തോമസ്, ഷിബു ജോർജ്,ഗോപി ആലക്കൽ, ജമില, വർഗ്ഗീസ് മാസ്റ്റർ, ഗോപലൻ പി.വി, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post