*കട്ടിപ്പാറ ഗവ: ആയുർവേദ ഡിസ്‌പെൻസറി യോഗ ഹാൾ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു*
കട്ടിപ്പാറ: കട്ടിപ്പാറ ഗവ: ആയുർവേദ ഡിസ്പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു.
ആരോഗ്യ രംഗത്ത് കട്ടിപ്പാറ പഞ്ചായത്തിൽ ഏറ്റവും മികച്ച ആധുനിക രീതിയിൽ സേവനം ചെയ്ത് വരികയാണ് ഗവ: ആയുർവേദ ഡിസ്പെൻസറി.
മികച്ച പ്രവർത്തനങ്ങളുടെ ഫലമായി NABH സർട്ടിഫിക്കറ്റ് സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി.
യോഗ ഇൻസ്ട്രക്ടർ, പഞ്ചകർമ്മ, പീഡിയാട്രിക് എന്നീ വിവിധ മേഖലകളിലെ ഡോക്ടർമാരുടെ സേവനം സ്ഥാപനത്തിൽ ലഭ്യമാണ്. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പദ്ധതിയിലൂടെയും സേവനം നൽകി വരുന്നു. ഡിസ്പെൻസറിക്കും, ഡിസ്പെൻസറിക്ക് ആവശ്യമായ കുളം നിർമ്മിക്കുന്നതിനും സ്ഥലം സൗജന്യമായി നല്കിയ ജാൻസി ഇട്ടിയപ്പാറയെ യോഗം അഭിനന്ദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ MK രാഘവൻ MP, Dr.MK മുനീർ MLA എന്നിവരുടെ സന്ദേശം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അബൂബക്കർ കുട്ടി, അഷ്ഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി,HMC അംഗങ്ങളായ KK ഹംസ ഹാജി, AK വിദ്യാസാഗർ, സലീം പുല്ലടി, അസീസ് കട്ടിപ്പാറ, ഡോ. ദിവ്യ ശ്രീ, ഡോ.ജിതേഷ് രാജ്, ഡോ.നൗഷാദ്, ജനപ്രതിനിധികളായ മുഹമ്മദ് മോയത്ത്, ജീൻസി തോമസ്, മുഹമ്മദ് ഷാഹിം,അനിൽ ജോർജ്, സുരജ VP, സൈനബ നാസർ എന്നിവർ ആശംസകൾ അറിയിച്ചു.
