Trending

100 അടി താഴ്ചയിലേക്ക് ലോറി വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു





മാനന്തവാടി∙ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. 

നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ.


Post a Comment

Previous Post Next Post