*ജില്ലാ കായികമേളയുടെ വ്യക്തിഗത ചാമ്പ്യനായി അൽക്ക ഷിനോജ്*
കൂരാച്ചുണ്ട് : ജില്ല സ്കൂൾ കായികമേളയിൽ നാല് സ്വർണ്ണ മേടലുമായി കുളത്തുവയൽ സെൻ്റ് ജോർജ് എച്ച്എസ്എസിലെ അൽക്ക ഷിനോജ് സബ് ജൂനിയർ ഗേൾസിൽ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി. 200മീറ്ററിലും 400 മീറ്ററിലും 600 മീറ്ററിലും 4x 100 മീറ്റർ റിലേയിലും സ്വർണ്ണം നേടി. നാലാം സ്വർണ നേട്ടത്തോടെ ജില്ലാ കായികമേളയുടെ വ്യക്തിഗത ചാമ്പ്യനായി.
കുളത്തുവയൽ ജോർജിയൻ അക്കാദമി പരിശീലകർ കെ. എം. പീറ്റർ, വിജയൻ , കുളത്തുവയൽ സ്‌കൂൾ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക ജില്ലാ കായിക മേളക്ക് തയ്യാറെടുത്തത്.
കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും അൽക്ക സ്വന്തമാക്കിയിരുന്നു.
കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ ഷിനോജിന്റെയും (CRPF) ജിതിനയുടെയും മകളാണ് അൽക്ക.
