ചക്കിട്ടപാറ പുഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡിന്റെ കോഴിക്കോട് ജില്ലയുടെ മേഖല യിൽ സർവേ ഇന്ന് ആരംഭിക്കാ നിരിക്കെ സാധ്യതാ പഠനത്തെ സംബന്ധിച്ച് ആശങ്ക.
മലബാർ വന്യജീവി സങ്കേത ത്തിന്റെ മേഖല ഉൾക്കൊള്ളുന്ന "പദേശമായതിനാൽ ഡ്രോൺ സർവേക്കാണ് ഉപാധികളോടെ വനം വകുപ്പ് അനുമതി നൽകിയി രിക്കുന്നതെന്നാണു ഫോറസ്റ്റ് അധികൃതർ പറയുന്നത്.
ജിപിഎസ് സർവേ നടത്തി യാൽ മാത്രമേ റോഡിനെ സംബ ന്ധിച്ച് കൃത്യമായ വിവരം ശേഖരി :
ക്കാൻ സാധിക്കുവെന്ന് നാട്ടു കാർ പറയുന്നു. നിലവിൽ ഭൂവുട മകൾ വർഷങ്ങളായി കരിങ്കണ്ണി മേഖലയിലെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യാത്തതിനാലും കാട് വെട്ടാത്തതിനാലും കാട് തിങ്ങി നിറഞ്ഞ നിലയിലാണ്.
ഇത് ബദൽ റോഡിന്റെ സാധ്യ തകളെ പ്രതികൂലമായി ബാധി ക്കുമെന്നാണ് ആശങ്ക. ജിപിഎ സ് സർവേ നടത്തണമെങ്കിൽ വീ ണ്ടും വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടി വരും.വയനാട് ജില്ല യിൽ ജിപിഎസ് സർവേയാണ് നടത്തിയിരുന്നത്. ബദൽ റോഡ് അട്ടിമറിക്കാനാണ് തുടക്കം മു തൽ വനം വകുപ്പ് ശ്രമിക്കുന്നതെ ന്നാണ് ആരോപണം.