Trending

അപകടത്തിൽ പെട്ട ലോറി മാറ്റി: ഗതാഗത കുരുക്ക് തുടരുന്നു



വയനാട് : ചുരം ഒൻപതാം വളവിൽ അപകടത്തിൽ പെട്ട കണ്ടെയിനർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.

പക്ഷെ ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും ചുരം കയറി വരുന്ന വാഹനങ്ങൾ കുറവാണെങ്കിലും, ചുരം ഇറങ്ങുന്ന വാഹന നിര വൈത്തിരി വരെ എത്തിയതായാണ് വിവരം ലഭിക്കുന്നത്.

ചുരത്തിലെ ഗതാഗതകുരുക്ക് കാരണം വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.


മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക.ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് പാലിക്കാതെ പോവുന്നത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നുണ്ട്.


Post a Comment

Previous Post Next Post