വയനാട് : ചുരം ഒൻപതാം വളവിൽ കണ്ടെയിനർ ലോറി സംരക്ഷണ വേലിയും തകർത്ത് ചാടിപ്പോയ അപകടം കാരണം രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്നുണ്ട്.
വയനാട് പഴയ വൈത്തിരി മുതൽ ഒൻപതാം വളവ് വരെ ചുരം ഇറങ്ങുന്ന ഭാഗം നീണ്ട വാഹനനിരയുണ്ട്.
ചുരം കയറുന്ന ബ്ലോക്കും ആറാം വളവ് മുതൽ മുകളിലേക്ക് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ലോറി മാറ്റുന്ന ജോലികൾ നടന്ന് കൊണ്ടിരിക്കുന്നു.
മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക.ചില ഡ്രൈവർമാർ ലൈൻ ട്രാഫിക് പാലിക്കാതെ പോവുന്നത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നുണ്ട്.
Tags:
latest