Trending

ലക്കില്ലാതെ വാഹനമോടിച്ചു മരിച്ചാൽ നഷ്ടപരിഹാരമില്ലെന്നു സുപ്രീംകോടതി



ന്യൂഡൽഹി: അലക്ഷ്യമായും
അമിതവേഗത്തിലും വാഹന മോടിച്ച് മരിച്ചവ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ട പരിഹാരം തേടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.

മോട്ടോർ വാഹന നിയമ ത്തിലെ സെക്‌ഷൻ 166 പ്രകാരം മരിച്ചവ്യക്തിയുടെ നിയമ പരമായ അവകാശികൾ സമ ർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നി വരടങ്ങിയ ബെഞ്ച് നഷ്ടപരി ഹാരം നൽകാൻ വിസമ്മതിച്ചത്. പരുക്കനായും അമിതവേഗത്തിലും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടം സ്വയം വരുത്തിവയ്ക്കുന്നതാ ണെന്ന് നിരീക്ഷിച്ച ബെഞ്ച് കർണാടക ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുക യായിരുന്നു.

2014 ജൂൺ 18 ന് കർണാടക യിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. ഗതാഗത നിയമങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ച തിനെത്തുടർന്നുണ്ടായ അപകടത്തിൽ കാറോടിച്ചിരുന്ന
എൻ.എസ്. രവിഷാ മരിക്കുകയായിരുന്നു.
രവിഷാ ഓടിച്ച കാറിൽ അദ്ദേഹത്തിന്റെ പിതാ വും സഹോദരിയും കുട്ടികളും ഉണ്ടായിരു ന്നു.

അപകടമരണത്തെ ത്തുടർന്ന് രവിഷായുടെ ഭാര്യയും മകനും മാതാപിതാക്കളും ഉൾപ്പെടെയുള്ള അപ്പീലുകാർ 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈ ബ്യൂണലിനെ സമീപിച്ചു. എന്നാൽ, അലക്ഷ്യമായി വാഹനം ഓടിച്ചത് നിമിത്തമാണ് അപകടവും തുടർന്ന് മരണവും സംഭവിച്ചത് എന്ന കണ്ടെത്തലിൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നിരസിച്ചു. വിഷയം കർണാടക ഹൈക്കോടതിയിൽ എത്തിയപ്പോഴും സമാനകാരണം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കുകയായിരു ന്നു.

നിയമലംഘനം നടത്തിയ വ്യക്തിക്ക് സ്വന്തം തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകു ന്നതിനു തുല്യമായിരിക്കും പണം നൽകുന്ന നടപടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഇതേ നിലപാടു തന്നെയാണ് സുപ്രീംകോടതിയും തുടർന്നത്.


Post a Comment

Previous Post Next Post