Trending

നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വില്പനക്ക് വച്ച യുവാവ് പിടിയിൽ. ബാലുശേരിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.




പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വില്പനക്ക് വച്ച യുവാവ് പിടിയിൽ. ബാലുശേരിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബാലുശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്‌ണുവിനെയാണ് നഗ്ന വീഡിയോ വില്പനയ്ക്ക് വെച്ച കേസിൽ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ പെട്രോളിംഗിനിടെയാണ് വീഡിയോ തെലുങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ ശ്രദ്ധയിൽപ്പെട്ടത്.

വീഡിയോയുടെ ഉറവിടം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിൽ ലിങ്ക് തിരിച്ചറിയുകയും പിന്നീട് നടത്തിയ പരിശോധനയിൽ വീര്യോത്ത് വിഷ്ണുവിന്റെ ടെലഗ്രാം അക്കൗണ്ടാണ് ഇതിനായി ഉപയോഗിച്ചിരുക്കുന്നതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ഇയാൾ പെൺകുട്ടികളുടെ സ്വകാര്യ രംഗങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ ശേഖരിച്ച് വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും, പണം വാങ്ങി വിറ്റഴിക്കുകയും ചെയ്‌തതായി സൂചനയുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Post a Comment

Previous Post Next Post