Trending

സഞ്ചാരികളെ ദുരിതത്തിലാഴ്ത്തി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം സെൻററുകൾ





കൂരാച്ചുണ്ട് : ഒരു മാസം മുൻപ് കാലവർഷത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ട ജില്ലാ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രം തുറക്കാത്തതിനാൽ ദിവസേന ഒട്ടേറെ ടൂറിസ്റ്റുകൾ വിനോദ സഞ്ചാരകേന്ദ്രം കാണാൻ കഴിയാതെ തിരിച്ചു പോകുന്നു.

. കഴിഞ്ഞ ജൂൺ 13നാണ് കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രം മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചത്.

മഴ കുറഞ്ഞ സാഹചര്യത്തിൽ ടൂറിസ്റ്റ് കേന്ദ്രം തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നത്.

കക്കയം ഹൈഡൽ ടൂറിസം, ഇക്കോ ടുറിസം സെന്റ്റുകൾ നിയന്ത്രണ ങ്ങൾക്ക് ശേഷം ഒരാഴ്ച മുൻപ് തുറന്നിരുന്നു.

കക്കയത്ത് എത്തുന്ന ടൂറിസ്റ്റുകൾ കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രം കാണാൻ കഴിയാതെ ഇപ്പോൾ മടങ്ങുകയാണ്.

ദിവസേന നൂറുകണക്കിനു ടുറിസ്റ്റുകളാണ് ഈ മേഖലയിൽ എത്തുന്നത്. സമീപത്തെ തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നുണ്ട്. തോ ണിക്കടവ് ടുറിസ്റ്റ് കേന്ദ്രം കാണാൻ ടിക്കറ്റ് എടുക്കുന്ന സഞ്ചാരികൾക്ക് കരിയാത്തുംപാറ കുടി കാണാൻ സാധിക്കുമായിരുന്നു..

ഇപ്പോൾ തോണിക്കടവ് മാത്രം കണ്ട് ടൂറിസ്‌റ്റുകൾ മടങ്ങിപ്പോകുകയാണ്.

കരിയാത്തുംപാറ ബീച്ചും പുൽത്തകിടിയും പുഴയും, മലഞ്ചെരിവുകളും ഉൾപ്പെടെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രം ഉടൻ തുറന്ന് കൊടുക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Post a Comment

Previous Post Next Post