*തിരുവനന്തപുരം*: വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിക്കും ഏത് സമയത്തും വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 റീബ്രാൻഡ് ചെയ്തു. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ റീബ്രാൻഡിങ് ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 2023 ആഗസ്റ്റിലാണ് വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്തത്. ഇതിനുശേഷം 4,86,244 കോളുകള്‍ സ്വീകരിച്ചു. 32,330 കുട്ടികള്‍ക്ക് ആവശ്യമായ സഹായം നൽകി. ബോധവത്കരണം നല്‍കി കുട്ടികള്‍ക്ക് നേരിട്ട് വിളിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള കോളുകള്‍ 112ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുകയും ചെയ്യും.
Tags:
latest