പരിസ്ഥിതി ദിനാചരണം
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം "പ്രകൃതിക്കു വേണ്ടി ഞാൻ" എന്ന മുദ്രാവാക്യമുയർത്തി വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് ഉദ്ഘാടനം ചെയ്തു. തനിമ നഷ്ടപ്പെടാതെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. . ജോയന്നാ റോണി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന കവിത ആലപിച്ചു. വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. മികച്ച കുട്ടിക്കർഷകരെ ചടങ്ങിൽ ആദരിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡു നേടിയ, അൻസിൽ ജോസഫ് സിബി, കുരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകൻ ഡിലിൻ ജെയിംസ് എന്നിവരെയാണ് ആദരിച്ചത്.. വിദ്യാർത്ഥി പ്രതിനിധി ആൽഫ മരിയ സിജോ പരിസ്ഥിതി ദിന സന്ദേശം നൽകി. ഫെബിൻ തോമസ് , ഡിയോൺ എന്നിവരുടെ നാടൻ പാട്ട് പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ആരാധ്യ എസ് ഗോവിന്ദ് . ജോയന്ന റോണി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.