' കൂടെയുണ്ട് കരുത്തേകാൻ'ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ്ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പരിസര ശുചിത്വവും വ്യക്തി ശുചിത്വവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൂരാച്ചുണ്ട് കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ജോൺസൺ എബ്രാഹം വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സജി. ജെ കരോട്ട്, എൻ.എസ്.എസ് കോർഡിനേറ്റർ ജെസ്സി മോൾ പി റ്റി, സ്കൗട്ട് മാസ്റ്റർ ജസ്റ്റിൻ ജോസ് ഗൈഡ് ക്യാപ്റ്റൻ ജിജിത .പി, സൗഹൃദ കോഡിനേറ്റർ രഞ്ജിനി ഗ്രേസ് കരിയർ ഗൈഡൻസ് കോർഡിനേറ്റർ
ബോണി ജേക്കബ് എന്നിവർ നേതൃത്വം നൽകി.