*ഗതാഗതം നിരോധിച്ചു*
Post date: 05-06-2025
തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ജൂണ്‍ 8 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട് - ഓടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നാട്ടുകല്ല്- പാലോട്- മുറിയന്‍കണ്ണി - വെള്ളിനേഴി- കാറല്‍മണ്ണ റോഡിലൂടെയും പോകണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.