Trending

ഈവനിംഗ്‌ പാർക്ക്‌ എസ്റ്റിമെറ്റ്‌ നടപടികൾ തുടങ്ങി


 ഈവനിംഗ്‌ പാർക്ക്‌ എസ്റ്റിമെറ്റ്‌ നടപടികൾ തുടങ്ങി

കൂരാച്ചുണ്ട്‌ പേരാംബ്ര റൂട്ടിൽ ചന്തപ്പാലത്തിനു തുടക്കത്തിൽ വലതു ഭാഗത്ത്‌ പഞ്ചായത്ത്‌ അധീനതയിലുള്ള 7 സെന്റ്‌ ഭൂമിയിൽ നിർദ്ദിഷ്ട ഈവനിംഗ്‌ പാർക്ക്‌ സ്ഥാപിക്കുന്നതുമായി ബന്ധപെട്ട്‌ ഉദ്ദ്യോഗസ്ഥന്മാർ എസ്റ്റിമെറ്റ്‌ തയാറാക്കുവനായി സ്ഥലം സന്ദർശ്ശിച്ച്‌ അളവെടുപ്പ്‌ നടത്തി.
ഈവനിംഗ്‌ പാർക്ക്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, സായാഹ്നത്തിൽ കുടുംബങ്ങൾക്കും കപ്പിൾസിനും റിലാക്സ്‌ ചെയ്യാനും, വിനോദങ്ങൾക്കായി സമയം ചിലവഴിക്കാനുമൊരിടം എന്നതാണു. അടിഭാഗത്ത്‌ കുറഞ്ഞ വാഹനങ്ങൾക്ക്‌ പാർക്കിംഗ്‌ സൗകര്യവും മുകൾഭാഗത്ത്‌ തോടിനോട്‌ ഓരം ചേർന്ന് ഇരിപ്പിടവുമൊക്കെ സെറ്റ്‌ ചെയ്യുവാനാണു ഉദ്ദേശിക്കുന്നത്‌.. ഇതിന്റെ പ്രാരംഭ നടപടികൾക്കായി നടപ്പ്‌ സാമ്പത്തിക വർഷത്തേക്ക്‌ അഞ്ച്‌ ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്‌.
നാടിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക്‌ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണംപ്രതീക്ഷിക്കുന്നു.
OK Ammad
President
Koorachundu GP

Post a Comment

Previous Post Next Post