കുടിയേറ്റ വീരഗാഥകൾ പാടുന്ന മലയോര മേഖലയിലെ പ്രശസ്തമായ കല്ലാനോട് സെന്റ് മേരീസ്
ഇടവകയിലെ പ്രധാന തിരുനാൾ ദിനത്തിന് നാടൊരുങ്ങി.
വൈകിട്ട് 4.30ന് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ വിക്ടറി ചാലിടം, അറ്റ്ലാന്റിസ്
കല്ലാനോടുമായി ഏറ്റുമുട്ടും. DYSP വിവി ബെന്നി അതിഥിയായി പങ്കെടുക്കും.
6.30ന് വിശുദ്ധ കുർബാനക്ക് KCYM താമരശ്ശേരി രൂപത
ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം. രാത്രി 9ന് ആകാശവിസ്മയം, വാദ്യമേളം. ഏവർക്കും സ്വാഗതം.