*കല്ലാനോട്:* സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി 4ന് നടക്കുന്ന സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാൻ ഒരുങ്ങി
കല്ലാനോട്. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ *STEPS for STARS* പ്രോഗ്രാം അവതരിപ്പിച്ചു.
അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, അധ്യാപകരായ ജിൽറ്റി മാത്യു, പ്രഫുൽ വർഗീസ്, സെബിൻ ടോംസ്, പ്രിയ ജെയിംസ്, ടാൻസി സി ജോസഫ്, സിജോ സേവ്യർ, അരുൺ കിഷോർ വിദ്യാർത്ഥികളായ എയ്ഞ്ചൽ റോസ്, നിത്യ റിജോ, അന്ന എലേന, അൽന ട്രീസ, കെയ്റ്റ്ലിൻ, ശ്രേയ സദൻ എന്നിവർ നേതൃത്വം നൽകി.