Trending

സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ് ജനുവരി 4ന് കല്ലാനോട്




*കല്ലാനോട്*: സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമി ആതിഥേയത്വമരുളുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ് ജനുവരി 4 ശനിയാഴ്ച രാവിലെ 6മുതൽ കല്ലാനോട് നടക്കും. കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട ഫ്ലാഗ് ഓഫ്‌ ചെയ്യും. ജില്ലാ- ബ്ലോക്ക്‌- പഞ്ചായത്ത്‌ ജനപ്രതിനിധികൾ,
അത് ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികൾ, സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമി അധികാരികൾ എന്നിവർ പങ്കെടുക്കും.

അമേരിക്കൻ മലയാളി കല്ലാനോട്‌ സ്വദേശി ബോസ് പള്ളിവാതുക്കലാണ് ചാമ്പ്യൻഷിപ്പ് സ്പോൺസർ ചെയ്തിരിക്കുന്നത്.
കല്ലാനോട് പ്രദേശത്തെ നിരവധി വികസന- ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹായസഹകരണം നൽകിയിട്ടുള്ള വ്യക്തിയാണ് ബോസ്.

ഓവറോൾ ഒന്നാം സ്ഥാനക്കാർക്ക് 
കല്ലാനോട് ഹൈസ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ജോൺ പി മാത്യു മെമ്മോറിയൽ ട്രോഫി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് തോമസ് പള്ളിവാതുക്കൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമി ട്രോഫിയുമാണ് ലഭിക്കുക. 

ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം കല്ലാനോട്‌ 
ജൂബിലി സ്റ്റേഡിയത്തിൽ അഡ്വ. കെഎം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി
മുഖ്യാതിഥി ആയിരിക്കും. സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post