*താമരശ്ശേരി:* റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ദീപിക ബാലസഖ്യം (ഡിസിഎൽ) കോഴിക്കോട് പ്രവിശ്യയുടെയും താമരശ്ശേരി രൂപതയുടെ സ്ഥാപനമായ മദർ തെരേസ IELTS & OET ട്രെയിനിങ്ങ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തി.
പുതുപ്പാടി മദർ തെരേസ സെന്ററിൽ നടന്ന മത്സരം DCL പ്രവിശ്യ കോർഡിനേറ്ററും മദർ തെരേസ സെന്റർ ഡയറക്ടറുമായ ഫാ.സായി പാറൻകുളങ്ങര ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ മാത്യു ഇമ്മാനുവൽ മേൽവെട്ടം അധ്യക്ഷത വഹിച്ചു. പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മലയാളം വിഭാഗത്തിൽ അലോണ വിജോയ് (സെന്റ് ജോസഫ്സ് HSS കോടഞ്ചേരി), അഭിനവ് ടോം സോജി(സെന്റ് മേരീസ് HSS കൂടത്തായി), സാന്ത്വന ബിന്നി (സെന്റ് ജോസഫ്സ് HSS കോടഞ്ചേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇംഗ്ലീഷ് വിഭാഗത്തിൽ വൈഗ നടേഷ്(സെന്റ് ജോർജ്സ് HSS കുളത്തുവയൽ), അലി ഹൈദർ സയ്‌ദ്(ആലിഫ് ഗ്ലോബൽ സ്കൂൾ കൈതപ്പൊയിൽ), ഫാത്തിമ ഷമാസ് (മാർ ബസേലിയോസ് HS ഈങ്ങാപ്പുഴ) എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 2000, 1500, 1000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹ സമ്മാനമുണ്ടായിരുന്നു.
സന്ദീപ് കളപ്പുരക്കൽ, വിൽസൺ മൈക്കിൾ ചിറ്റാട്ടുവടക്കേൽ, സിദ്ധാർഥ് എസ് നാഥ്, പ്രിൻസ് തോമസ് ആലക്കൽ, ഷാനി ജോസഫ്, ആൽബിൻ സഖറിയാസ്, ഡെയ്സി ജോയി എന്നിവർ പ്രസംഗിച്ചു.