_പുലിയോട് സാമ്യമുണ്ടെന്നും നാട്ടുകാർ_
കൂരാച്ചുണ്ട് പഞ്ചായത്തിൽ 1-ാം
വാർഡിലെ ശങ്കരവയൽ മേഖലയിൽ അജ്‌ഞാത ജീവിയെ കണ്ടതോടെ ജനം ഭീതിയിലായി.
ഇന്നലെ രാവിലെ 6.45ന് മുക്കാട്ട് ശശിയുടെ തോട്ടത്തിൽ റബർ ടാപ്പിങ് നടത്തുന്നതിനിടെയാണ് പഴംമ്പള്ളി ടോമി പുലിയോടു സാമ്യമുള്ള ജീവിയെ കണ്ടതായി പറയുന്നത്.
കുറുക്കനെ ഓടിച്ചു വന്ന പുലിയുടെ ലക്ഷണമുള്ള ജീവിക്കൊപ്പം രണ്ട് കുഞ്ഞുങ്ങൾ കൂടെ ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ നേരെ പാഞ്ഞു വന്നപ്പോൾ ടോമി രക്ഷപ്പെട്ടതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ശങ്കര വയൽ മേഖലയിൽ മറ്റ് സ്‌ഥലങ്ങളിലും അജ്ഞാത ജീവിയെ കണ്ടിരുന്നതായും ജനങ്ങൾ പറയുന്നുണ്ട്.
സ്വകാര്യ ഭൂമിയിലെ കാട് വെട്ടി നീക്കാത്തതിനാൽ വന്യമൃഗങ്ങൾ വാസ സ്ഥലമാക്കിയതാണ് പ്രധാന പ്രശ്നമെന്ന് നാട്ടു കാർ പറയുന്നു.