*പുതുപ്പാടി:* റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ദീപിക ബാലസഖ്യം (DCL) കോഴിക്കോട് പ്രവിശ്യയുടെയും താമരശ്ശേരി രൂപതയുടെ സ്ഥാപനമായ മദർ തെരേസ ട്രെയിനിങ്ങ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പ്രസംഗ മത്സരം
25 ശനിയാഴ്ച രാവിലെ 9 മുതൽ പുതുപ്പാടിയിലുള്ള മദർ തെരേസ സെന്ററിൽ നടക്കും.
8, 9, 10 ക്ലാസ്സിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ മത്സരമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചാണ് മത്സരം. ഒരാൾക്ക് ഒരു വിഭാഗത്തിലേ പങ്കെടുക്കാനാവൂ. രജിസ്ട്രേഷൻ ഫീസ് 100 രൂപ.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24 വെള്ളിയാഴ്ച വൈകിട്ട് 6നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 6238920947 നമ്പറിൽ കോൺടാക്ട് ചെയ്യുക.