Trending

കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം ഇനി ഹരിത ടൂറിസ്റ്റു കേന്ദ്രം



കൂരാച്ചുണ്ട് ..
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം ഹരിത ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിച്ചു.

കക്കയം ഹൈഡൽ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പോളി കാരക്കട ഹരിത ടൂറിസം പ്രഖ്യാപനം നടത്തി

.ഹൈഡൽ ടൂറിസം സ്പെഷ്യൽ ഓൺ ഡ്യൂട്ടി ഓഫിസർ ശ്രീറാംKK സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ഡാർലി എബ്രഹാം അധ്യക്ഷയായി.


ഹരിത കേരളം മിഷൻ ജില്ല കോഓർഡിനേറ്റർ ശ്രീ പി ടി പ്രസാദ് പദ്ധതി വിശദീകരണം നടത്തി.
ഐ വി ഒ ശ്രീ രാജേഷ് ആശംസകൾ അറിയിച്ചു സംസാരിച്ചു. 
അസിസ്റ്റന്റ് സെക്രട്ടറി ശ്രീ മനിൽകുമാർ പരിപാടിക്ക് നന്ദി അർപ്പിച്ചു. പഞ്ചായത്തിലെ 4പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആദ്യ ഹരിത ടൂറിസം കേന്ദ്രമായാണ് പ്രഖ്യാപനം നടത്തിയത്. 
പൊതു ശുചിത്വം നിലനിർത്തി മിനി എം സി എഫ് ജൈവ മാലിന്യ സംസ്കരണ സംവിധാനം, ടോയ്ലറ്റ് സൗകര്യം ,വേസ്റ്റ് ബിന്നുകൾ എന്നിവ ഉറപ്പു വരുത്തിക്കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രം പ്രഖ്യാപനം നടത്തിയത്.

 ഹൈഡൽ ടൂറിസം ജീവനക്കാർ, ഹരിത കേരളം, ശുചിത്വ മിഷൻ ആർ പി മാർ ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികൾ ആയി.

Post a Comment

Previous Post Next Post