കൂരാച്ചുണ്ട് : തിരുഹൃദയ സന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗമായ സി.മേരി തെക്കേൽ എസ് എച്ച് (78) നിര്യാതയായി .
ഇപ്പോൾ താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളി ഇടവകാംഗമാണ്.
ജനറൽ കൗൺസിലർ, പ്രൊവിൻഷ്യൽ സുപ്പീരിയർ, പ്രൊവിൻഷ്യൽ കൗൺസിലർ (തലശ്ശേരി, താമരശ്ശേരി പ്രൊവിൻസുകളിൽ),അസ്പിരൻസ്, പോസ്റ്റുലൻസ്,നോവിസ് മിസ്ട്രസായും, കട്ടിപ്പാറ ഭവനത്തിന്റെ മദർ സുപ്പീരിയറായും, തൊണ്ടിയിൽ, തൊക്കിലങ്ങാടി, കൂരാച്ചുണ്ട്, അശോകപുരം, മേരിക്കുന്ന്, തിരൂർ നിർമ്മല എന്നീ കോൺവെന്റുകളിലും ബഹു. മേരിയമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമ്മയുടെ ഭൗതിക ദേഹം നാളെ (30.01.2025) രാവിലെ 9 മണി വരെ കൂരാച്ചുണ്ട് സാന്തോം ഭവനിൽ ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്കാരകർമ്മങ്ങൾ നാളെ രാവിലെ 10 മണിക്ക് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.