വട്ടുകുളം ടൂർണമെന്റ് : വിക്ടറി ചാലിടം സെമിയിൽ
കൂരാച്ചുണ്ട് : 39-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്ലബ് മിലാഷ് വാഴക്കാടിനെ പരാജയപ്പെടുത്തി വിക്ടറി ചാലിടം കൂരാച്ചുണ്ട് ( 4-2 ) സെമിഫൈനലിൽ പ്രവേശിച്ചു.
താമരശേരി രൂപത സി.ഒ.ഡി ഡയറക്ടർ ഫാ.സായി പാറകുളങ്ങര, ടൂർണമെന്റ് കമ്മിറ്റി അംഗം ജോസ് കാനാട്ട് എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. കളിയിലെ മികച്ച താരമായി തെരഞ്ഞെടുത്ത ചാലിടം ടീം അംഗം നിയാസിന് കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്കൂൾ പ്രധാനധ്യാപകൻ സജി ജോസഫ് കോയിൻസ് കൂരാച്ചുണ്ട് സ്പോൺസർ ചെയ്ത ഉപഹാരം കൈമാറി. ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി അനു കടുകൻമാക്കൽ, സിറാജ് പാറച്ചാലിൽ, പി.കെ.ജെംസിൽ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടീം അത്‌ലാന്റിസ് കല്ലാനോട്, യുനൈറ്റഡ് എഫ്സി വയനാടുമായി ഏറ്റുമുട്ടും.