Trending

ജയ്സമ്മ ടീച്ചർ അനുസ്മരണവും സാഹിത്യ ക്വിസും സംഘടിപ്പിച്ചു




കല്ലാനോട്: കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂളിൽ മലയാളം അധ്യാപികയായിരുന്ന ജയ്സമ്മ ടീച്ചറുടെ സ്മരണാർഥം താമരശ്ശേരി കോർപ്പറേറ്റിന് കീഴിലുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ വിജയികൾക്ക് എവർ റോളി०ഗ് ട്രോഫി വിതരണം ചെയ്തു. സെൻ്റ് മേരീസ് ഹൈസ്കൂൾകല്ലാനോട് ഒന്നാം സ്ഥാനവും, സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് രണ്ടാം സ്ഥാനവും സെൻ്റ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 2000, 1500, 1000 ക്യാഷ് അവാർഡുകളും സമ്മാനവും വിതരണം ചെയ്തു. പ്രധാന അധ്യാപകൻ സജി ജോസഫ് സ്വാഗതം പറഞ്ഞു. ബെന്ന ഛേന്ദമംഗല്ലൂർ സാർ സാഹിത്യ പ്രശ്നോത്തരി നടത്തി. അധ്യാപകരായ ജിൽറ്റി മാത്യു , ഷിബി ജോസ്, സാനിയ വർഗീസ് , എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post