കല്ലാനോട്: സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നാളെ കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി
ചാമ്പ്യൻഷിപ്പിനെത്തിയ 600ഓളം
കായികതാരങ്ങൾക്ക് ഗംഭീര സ്വീകരണമൊരുക്കി മലയോര ജനത.
താരങ്ങളെയും ഒഫീഷ്യലുകളെയും കോഴിക്കോടൻ രുചിയുടെ പര്യായമായ കോഴിക്കോടൻ ഹൽവ നൽകി വരവേറ്റു. നാളെ രാവിലെ 6ന് മത്സരങ്ങൾ തുടങ്ങും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഫ്ലാഗ് ഓഫ് ചെയ്യും. സച്ചിൻദേവ് എംഎൽഎ സമാപന സമ്മേളനം
ഉദ്ഘാടനം ചെയ്യും.
സെന്റ് മേരീസ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, പിടിഎ പ്രസിഡന്റ് ഷാജൻ കടുകന്മാക്കൽ, വാർഡ് മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, ജെസ്സി ജോസഫ് എന്നിവർ സംസാരിച്ചു.
അധ്യാപികമാരായ ജിൽറ്റി മാത്യു, നൈസിൽ തോമസ്, ഷൈജ ജോസഫ്, ദീപ സാവൂൾ, സിമി ദേവസ്യ, ബിൻസി മാത്യു, ആയിഷ ഇ നജ്മ, ഷിൽന കെജെ, സെബിൻ ടോംസ് എന്നിവർ നേതൃത്വം നൽകി.