Trending

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ



കുറ്റ്യാടി : കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒരാളെ പോലീസ് അറസ്റ്റുചെയ്തു. അടുക്കത്ത് മണ്ണൂർ സ്വദേശി ആശാരിപറമ്പിൽ വിജീഷ് (40) ആണ് അറസ്റ്റിലായത്. കുന്ദമംഗലം സ്വദേശികളായ ദമ്പതിമാരുടെ എട്ടുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് കാറിലെത്തിയ ദമ്പതിമാർ കുട്ടിയെ കാറിലിരുത്തി കുറ്റ്യാടിക്കടുത്ത അടുക്കത്ത് സൂപ്പർമാർക്കറ്റിൽ കയറിയ സമയത്ത് കുട്ടിയുള്ള കാറുമായി കടന്നുകളയുകയായിരുന്നു.
മുള്ളൻകുന്ന് ഭാഗത്തേക്ക് ഓടിച്ചുപോയ കാറിനെ പിതാവ് മറ്റൊരു വാഹനത്തിൽ പിന്തുടരുകയായിരുന്നു. പിടികൂടിയപ്പോൾ കുട്ടിയെ അകലെ ഇറക്കിയെന്നാണ് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ റോഡിൽനിന്ന് കണ്ടെത്തി. അവ്യക്തമായ കാര്യങ്ങളാണ് വിജീഷ് പറയുന്നതെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


Post a Comment

Previous Post Next Post