Trending

മലയോരനാടിനെ ആവേശത്തിലാക്കി സംസ്ഥാന ക്രോസ്സ് കൺട്രി ചപ്യൻഷിപ്പ്: ഓവറോൾ കിരീടം പാലക്കാടിന്



*കല്ലാനോട്‌:* നിരവധി ദേശീയ- അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോടിനെ ആവേശത്തിൽ
ആറാടിച്ച്‌ സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ്. കല്ലാനോട് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന 29മത് ചാമ്പ്യൻഷിപ്പിൽ 52 പോയിന്റോടെ പാലക്കാട്‌ ജില്ല ജോൺ പി മാത്യു മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.

20 പോയിന്റോടെ മലപ്പുറം ജില്ല തോമസ് പള്ളിവാതുക്കൽ മെമ്മോറിയൽ ഫസ്റ്റ് റണ്ണർ അപ്പ്‌ ട്രോഫി നേടി. 16 പോയിന്റ് നേടിയ കോട്ടയം ജില്ലയ്ക്കാണ് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമി സെക്കന്റ്‌ റണ്ണർ അപ്പ്‌ ട്രോഫി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട മത്സരങ്ങൾ ഫ്ലാഗ് ഓഫ്‌ ചെയ്തു. ബാലുശ്ശേരി
എംഎൽഎ അഡ്വ. കെഎം സച്ചിൻദേവ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി മുഖ്യാതിഥി ആയിരുന്നു. സെന്റ് മേരീസ്‌ അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അനുഗ്രഹപ്രഭാഷണം നടത്തി. കല്ലാനോട് സ്വദേശി ബോസ് പള്ളിവാതുക്കലാണ് ചാമ്പ്യൻഷിപ്പ് സ്പോൺസർ ചെയ്തത്.

കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ ചന്ദ്രശേഖര പിള്ള, ട്രഷറർ രാമചന്ദ്രൻ പിള്ള, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മെഹറൂഫ് മണലോടി, സെക്രട്ടറി
കെഎം ജോസഫ്, സ്റ്റേറ്റ് നോമിനി ടിഎം അബ്ദുറഹിമാൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ, ബ്ലോക്ക്‌ മെമ്പർ അഡ്വ.
വികെ ഹസീന, പഞ്ചായത്ത്‌ മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, ഹെഡ്മാസ്റ്റർ സജി ജോസഫ്, കൺവീനർ ജോർജ് തോമസ് എന്നിവർ സംസാരിച്ചു.

സെന്റ് മേരീസ്‌ ഹൈസ്കൂൾ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ
വിശിഷ്ടാതിഥികളെ സ്വീകരിച്ചു. SPC അംഗങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, മ്യൂസിക് പ്രോഗ്രാം എന്നിവയും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post