ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തിയ നാടോടി സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
ഒരു പിഞ്ചു കുട്ടിയടക്കം അഞ്ചോളം നാടോടി സ്ത്രീകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികൾ
പേരാമ്പ്ര : പൈതോത്ത് കാപ്പുമ്മൽ ഭാഗത്ത് പരക്കെ മോഷണം. ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തിയ നാടോടി സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
കുമ്മിളിയോട്ടു കണ്ടി നാരായണന്റെ വീട്ടിലെ അലൂമിനി പാത്രങ്ങൾ ഇരുമ്പ് സാധനങ്ങൾ അലൂമിനിയം ചാനലുകൾ എന്നിവയും കാപ്പുമ്മൽ വിനോദിന്റെ വീട്ടുവരാന്തയിൽ സൂക്ഷിച്ച ചെമ്പ് പാത്രം 'നിലവിളക്ക്' വയറിങ്ങ് സാധനങ്ങൾ തുടങ്ങിയവയും കാപ്പുമ്മൽ സതീശന്റെ പുതിയ വീടിന് വേണ്ടി സൂക്ഷിച്ച വയറിങ്ങ് സാധനങ്ങളും പണി ആയുധങ്ങളും ഇരുമ്പ് പൈപ്പുകളും മുറ്റും മോഷണം പോയി ഇന്നലെ ഉച്ചക്ക് തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് മറ്റ് വീടുകളിൽ അന്വേഷിച്ചപ്പോൾ അവിടങ്ങളിലും മോഷണം നടന്നതായി അറിഞ്ഞു.
നാട്ടുകാർ പ്രദേശത്ത് പരിശോധന നടത്തിയപ്പോൾ കുറ്റികാടുകളിലുംമറ്റുമായി പല സ്ഥലങ്ങളിലായി ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മോഷണ വസ്തുക്കൾ കണ്ടെത്തി. പല സ്ഥലങ്ങളിലും അടയാളമായി പ്ലാസ്റ്റിക്ക് സഞ്ചികളും തുണി കഷ്‌ണങ്ങളും വെച്ചതായി നാട്ടുകാർ പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ രാത്രി വന്നു എടുത്തു കൊണ്ടുപോകാനാന്നെന്ന് സംശയിക്കുന്നു. ഒരു പിഞ്ചു കുട്ടിയടക്കം 5 ഓളം നാടോടി സ്ത്രീകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പേരാമ്പ്ര പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി സാധനങ്ങൾ ഉടമസ്ഥർക്ക്തിരികെ നൽകി.