Trending

കൂരാച്ചുണ്ട് വട്ടച്ചിറ - വയലട റോഡ് യാഥാർഥ്യമാക്കണം

 കൂരാച്ചുണ്ട് വട്ടച്ചിറ - വയലട റോഡ് യാഥാർഥ്യമാക്കണം 

* ജനകീയ കാൽനടയാത്ര ഇന്ന് 

✍🏿 *നിസാം കക്കയം*


കൂരാച്ചുണ്ട് :പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വട്ടച്ചിറ - വയലട മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച വയലട നടത്തം സംഘടിപ്പിക്കും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കടവ് മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസം കോറിഡോറായി വികസിപ്പിക്കാൻ കഴിയുന്ന റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കാൽനടയാത്രയിൽ കെ.എം.സച്ചിൻദേവ് എം.എൽ.എ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വട്ടച്ചിറ - വയലട റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യാത്ര വയലടയെത്തുമ്പോൾ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം യാത്രയെ സ്വീകരിക്കുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.


Post a Comment

Previous Post Next Post