Trending

യാത്രയ്ക്കൊരുങ്ങി മലയോരം

'യാത്രയ്ക്കൊരുങ്ങി മലയോരം'

മലയോര മേഖലയിലേക്ക് ജനങ്ങളുടെ കൂടിയേറ്റത്തിന്റെ സ്മരണയുറങ്ങുന്ന ചരിത്രപാത വീണ്ടെടുക്കാനുള്ള കാൽനടയാത്രയിൽ 

പങ്കെടുക്കാനായി നൂറ്റമ്പതോളം ആളുകളാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി രണ്ട് ദിവസങ്ങളിലായി ഹിറ്റാച്ചി ഉപയോഗിച്ച് വഴിയൊരുക്കലും പൂർത്തിയായിട്ടുണ്ട്. കൂരാച്ചുണ്ട് കിഡ്സോൺ സ്കൂളിലെ 25 വിദ്യാർഥികളും അധ്യാപകരും യാത്രയ്ക്ക് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

കാൽ നട യാത്രക്കാർക്കൊപ്പം ജീപ്പേഴ്സ് ഓഫ് റോഡ് വിഭാഗം പതിനാല് ജീപ്പുകളുമായി സംഘത്തെ അനുഗമിക്കും. വയലടയെത്തി തിരികെ നടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് കൂരാച്ചുണ്ട് കിഡ്സോൺ സ്കൂളിന്റെ മൂന്ന് ബസുകൾ സൗജന്യമായി അന്നേ ദിവസം വയലടയിൽ നിന്നും തിരികെ കൂരാച്ചുണ്ടിലേക്ക് സർവീസ് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് കുടിവെള്ളവും, ഭക്ഷണവും, തൊപ്പിയുമൊക്കെ സ്പോൺസർ ചെയത് കൊണ്ടും ആളുകൾ പിന്തുണയുമായി രംഗത്തുണ്ട്. 

കാൽനടയാത്രയ്ക്ക് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് പനങ്ങാട് ഗ്രാമപഞ്ചായത്തംഗം റംല ഹമീദിന്റെ അധ്യക്ഷതയിൽ വയലടയിൽ ബുധനാഴ്ച സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. 



Post a Comment

Previous Post Next Post