വിളംബര ജാഥ സംഘടിപ്പിച്ചു
കൂരാച്ചുണ്ട് വട്ടച്ചിറ - വയലട റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന വയലട നടത്തവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിത്സൺ മംഗലത്ത് പുത്തൻപുരയിൽ, വിജയൻ കിഴക്കയിൽമീത്തൽ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോസഫ് വെട്ടുകല്ലേൽ, എൻ.കെ.കുഞ്ഞമ്മദ്, രാജൻ ഉറുമ്പിൽ എന്നിവർ നേതൃത്വം നൽകി