Trending

ചെറുമക്കളെ കാണാൻ മകന്റെ വീട്ടിലെത്തി; മുഖമാകെ കടിച്ചെടുത്ത് തെരുവുനായ; വയോധികയ്ക്ക് ദാരുണാന്ത്യം



ആലപ്പുഴ: ആലപ്പുഴയിലെ ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണം. 88 കാരിയായ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. തകഴി അരയൻചിറ സ്വദേശിയായ കാർത്ത്യായനിയെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറുമക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്.

വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്. മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post